The rating in the facebook page of Arnab Goswami's Republic TV proved to be costly for the reputation of the channel.
മലയാളികള്‍ കൊടുത്ത ആഘാതത്തില്‍ നിന്ന് തിരിച്ചുകയറാനുള്ള റിപ്പബ്ലിക് ടിവിയുടെ സാധ്യത അതിവിദൂരമെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ തങ്ങളുടെ മോശം റേറ്റിങ് നല്‍കല്‍ അവസാനിപ്പിക്കുകയും റിപ്പബ്ലിക്കിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരു എതിര്‍പ്രചാരണം നടക്കുകയും ചെയ്താലും റിപ്പബ്ലിക്കിന് റേറ്റിംഗ് തിരിച്ചുപിടിക്കല്‍ ദുഷ്‌കരമാകും. മലയാളികള്‍ മോശം റേറ്റിങ് തുടങ്ങുന്ന സമയത്ത് തിങ്കളാഴ്ച ഉണ്ടായിരുന്നത് 4.7 ശരാശരി റേറ്റിംഗ് ആണ്.